Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PDA Strategy

അ​ഖി​ലേ​ഷി​ന്‍റെ പി​ഡി​എ ത​ന്ത്ര​ത്തെ നേ​രി​ടാ​ൻ ബി​ജെ​പി; യു​പി​യി​ൽ ക​രു​ക്ക​ൾ നീ​ക്കി എ​ൻ​ഡി​എ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ യു​പി​യി​ൽ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി പാ​ർ​ട്ടി​ക​ൾ. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പി​ഡി​എ ത​ന്ത്ര​ത്തെ (പി​ന്നോ​ക്ക, ദ​ളി​ത്, ന്യൂ​ന​പ​ക്ഷ) പൊ​ളി​ക്കാ​ൻ ബി​ജെ​പി നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. 2024 ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​പി​യി​ൽ എ​ൻ​ഡി​എ സ​ഖ്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ഇ​ന്ത്യ മു​ന്ന​ണി​ക്ക് നേ​ടി​ക്കൊ​ടു​ത്ത​ത് അ​ഖി​ലേ​ഷി​ന്‍റെഈ ​ത​ന്ത്ര​മാ​യി​രു​ന്നു.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ജാ​തി രാ​ഷ്ട്രീ​യ​ത്തി​ലാ​യി​രി​ക്കും എ​സ്‌​പി ഊ​ന്ന​ൽ ന​ൽ​കു​ക​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ ആ ​ത​ന്ത്രം ഇ​ത്ത​വ​ണ വി​ജ​യി​ക്കി​ല്ലെ​ന്നാ​ണ് ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ൽ. 2024ൽ ​കു​ർ​മി സ​മു​ദാ​യ​ത്തി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കി ഒ​പ്പം നി​ർ​ത്തി​യ​ത് എ​സ്‌​പി​ക്ക് നേ​ട്ട​മാ​യി​രു​ന്നു. 

കൂ​ടാ​തെ പാ​സി വി​ഭാ​ഗ​ത്തി​ന്‍റെ വോ​ട്ടു​ക​ളും എ​സ്‌​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് ല​ഭി​ച്ചു. ബി​ജെ​പി സം​വ​ര​ണം എ​ടു​ത്തുു​ക​ള​യു​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​ചാ​ര​ണ​വും എ​സ്‌​സി വോ​ട്ട​ർ​മാ​രെ ഭ​ര​ണ​ക​ക്ഷി​യി​ൽ നി​ന്ന് അ​ക​റ്റി​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ക്കാ​നാ​ണ് ബി​ജെ​പി ഇ​പ്പോ​ൾ പു​തി​യ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത്.

കു​ർ​മി സ​മു​ദാ​യാം​ഗ​മാ​യ പ​ങ്ക​ജ് ചൗ​ധ​രി​യെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​തും യാ​ദ​വേ​ത​ര ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യും ച​ന്ദ്ര​ശേ​ഖ​റും ത​മ്മി​ലു​ള്ള സ​ഖ്യ​സാ​ധ്യ​ത​ക​ളെ​യും പാ​ർ​ട്ടി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഈ ​സ​ഖ്യം യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ ത്രി​കോ​ണ മ​ത്സ​ര​മാ​ക്കി മാ​റ്റും.

അ​ത് ത​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നു​മാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ ഒ​ടു​വി​ൽ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​തെ​ന്ന് ബി​ജെ​പി വി​ല​യി​രു​ത്തു​ന്നു. 

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്ന​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ല്ലാ മാ​സ​വും യു​പി സ​ന്ദ​ർ​ശി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും സം​സ്ഥാ​ന​ത്തെ ആ​റ് മേ​ഖ​ല​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​ര്യ​ട​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

Latest News

Corehub Up